Kerala

അയ്യപ്പനെക്കാണാൻ മോസ്കോയിൽ നിന്ന് നാലാം വർഷവും മിഹായിലെത്തി

മണ്ഡലകാലത്ത് വിദേശത്തുനിന്നും കേരളത്തിലെത്തി 41 ദിവസത്തെ വൃതമനുഷ്ഠിച്ച് മലകയറുന്ന ഒരു ഭക്തന്‍ ജനശ്രദ്ധ ആകർഷിക്കുന്നു. മോസ്കോ സ്വദേശി മിഹായിൽ ആണ് ഈ ഭക്തൻ.വേണുഗോപാല ക്ഷേത്രത്തിൽ ഒന്നരമാസത്തെ ക്ഷേത്രജോലികൾ ചെയ്താണ് മിഹായിൽ നാലാം വർഷവും തുടർച്ചയായി മലകയറുന്നത്. മോസ്കോ സ്വദേശിയായ മിഹായിൽ തുടർച്ചയായ നാലാം വർഷമാണ്‌ അഴിയൂര്‍ വേണുഗോപാലക്ഷേത്രതിലെത്തി മാലയിട്ടു സ്വാമിയായി 41 ദിവസത്തെ വ്രതം നോറ്റു ക്ഷേത്ര ജോലികളിൽ മുഴുകുന്നത്.

കുടുംബത്തോടൊപ്പം നാട്ടിലെത്തുന്ന മിഹായിൽ നാട്ടിൽ വാടക വീടെടുത്താണ് ഈ നാളുകളിൽ താമസിക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കുന്നതും, ക്ഷേത്രത്തിലെ പൂജയ്ക്കാവശ്യമായ വസ്തുക്കൾ ഒരുക്കുന്നതും എല്ലാം ഈ അയ്യപ്പഭക്തൻ തന്നെയാണ്.ജാതിയുടേയും മതത്തിന്റെയും വേലിക്കെട്ടുകൾക്ക് അപ്പുറത്ത്, കടൽകടന്നെത്തി എല്ലാം അയ്യപ്പന് അർപ്പിക്കാനുള്ള ഭക്തിയിലാണ് മിഹായെലിന്റെ സന്തോഷം.. അടുത്ത വർഷവും വരുമെന്ന ദൃഡ നിശ്ചയത്തോടെ..

shortlink

Post Your Comments


Back to top button