ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന് പകരം മകള്‍ മെഹബൂബാ മുഫ്തിയെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചു. ഇക്കാര്യമറിയിച്ച് അവര്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറയ്ക്ക് കത്തു നല്‍കി.
മുഖ്യമന്ത്രിയായാല്‍ കാശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന ഖ്യാതിയും അവര്‍ക്ക് സ്വന്തമാവും. പിഡിപി മുഖ്യമന്ത്രിയെ പിന്തുണയ്ക്കുമെന്ന് ബി.ജെ.പി അറിയിച്ചു. അതേസമയം ഇതിന് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഔദ്യോഗിക കത്ത് ലഭിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മെഹബൂബ ഇന്ന് രാത്രി തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Post Your Comments