Kerala

ഭൂമിയ്ക്ക് തണലേകാൻ അവർ മണ്ണിലിറങ്ങി

പുതുവര്‍ഷത്തില്‍ മരം നട്ട് ഒരു കൂട്ടം പരിസ്ഥിതി സ്നേഹികള്‍ മാതൃകയായി.പുതുവര്‍ഷരാവില്‍ ലോകം ആഘോഷത്തിമിര്‍പ്പില്‍ മതിമറന്നപ്പോള്‍ ഭൂമിയ്ക്ക് തണലേകാന്‍ നന്മയുടെ സ്നേഹത്തൈകളുമായി അവര്‍ മണ്ണിലിറങ്ങി..

കേരള യൂത്ത് പ്രമോഷൻ കൗൺസിലും പരിസ്ഥിതിസംഘടനയായ ഗ്രീൻ വെയ്നും സംയുക്തമായിട്ടാണ് ‘മണ്ണിന് വേണ്ടി’ എന്ന മരം നടല്‍ പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്.സോഷ്യല്‍ മീഡിയ വഴി പ്രചാരം നല്‍കിയ പരിപാടിയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കുചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടത്..കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ബാംഗ്ലൂര്‍,ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും നിരവധിപ്പേര്‍ പങ്കാളികളായി.പലരും പുതുവര്‍ഷത്തിന്റെ ആദ്യനിമിഷങ്ങളാണ് മരം നടലിനു തിരഞ്ഞെടുത്തത്.കേരളത്തില്‍ വിനു മോഹന്‍,ഷാഫി പറമ്പില്‍ എം എല്‍ എ,കവി ഇഞ്ചക്കാടന്‍ ബാലചന്ദ്രന്‍ തുടങ്ങിയവ പ്രമുഖര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായി.

യൂത്ത് പ്രൊമോഷന്‍ കൌണ്‍സില്‍-ഗ്രീന്‍വെയ്ന്‍ പ്രവര്‍ത്തകരായ സുമന്‍ ജിത്ത്മിഷ,സന്തോഷ്‌ ദേശമംഗലം,ഐറിഷ് വത്സമ്മ,സന്തോഷ്‌ പട്ടഞ്ചേരി,സിദ്ധിഖ് മംഗലശ്ശേരി,ജി മഞ്ഞുക്കുട്ടന്‍,അനന്തകൃഷ്ണന്‍ പ്രസാദ്‌,ശ്രീജിത്ത്‌ വേണുഗോപാല്‍,അരവിന്ദ്,മഹേഷ്‌ നെടുമുടി,ഹസന്‍ അമാന്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ നേതൃത്വം നല്‍കി

shortlink

Post Your Comments


Back to top button