മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ വാങ്ങിയ മലയാളിയായ മുന്‍ പത്രപ്രവര്‍ത്തകന്‍ എസ്.ബാലകൃഷ്ണന്‍ പിന്മാറി. ലേലത്തുക സമാഹരിക്കാന്‍ സാധിക്കാതിരുന്നതിനാലാണ് പിന്മാറ്റമെന്ന് അദ്ദേഹം അറിയിച്ചു.
ദക്ഷിണ മുംബൈയിലെ പാക്‌മോഡിയ സ്ട്രീറ്റിലുള്ള ‘ഡല്‍ഹി സൈക്ക’ എന്ന ഹോട്ടലാണ് ബാലകൃഷ്ണന്‍ ലേലത്തിലെടുത്തത്. അധോലോക ഭീഷണി ഭയന്ന് ആരും ലേലത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വരാതിരുന്നതിനാല്‍ ബാലകൃഷ്ണന്‍ മാത്രമാണ് ലേലത്തിനുണ്ടായിരുന്നത്. മുന്‍കൂറായി കെട്ടിവെയ്‌ക്കേണ്ട 30 ലക്ഷം രൂപ അദ്ദേഹം കെട്ടിവച്ചിരുന്നു. നാലുകോടി 28 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ഹോട്ടല്‍ ലേലത്തില്‍ പിടിച്ചത്. 1.18 കോടി രൂപയായിരുന്നു അടിസ്ഥാനവില.
ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ബാലകൃഷ്ണന് ഛോട്ടാ ഷക്കീലിന്റെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ലേലവുമായി മുന്നോട്ടുപോകാന്‍ ബാലകൃഷ്ണന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments