Business

അഞ്ച് ലക്ഷം രൂപയ്ക്ക് അടിപൊളി പോര്‍ഷെ സ്വന്തമാക്കാം

അറുപത് ലക്ഷത്തോളം വിലമതിക്കുന്ന പോര്‍ഷെ നിങ്ങള്‍ക്കും സ്വന്തമാക്കാം. വെറും അഞ്ച് ലക്ഷം രൂപയ്ക്ക്. കേട്ടിട്ട് ഞെട്ടേണ്ട സംഗതി സത്യമാണ്. ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പ്രീമിയം വാഹനങ്ങളുടെ വിലയാണ് ഇപ്പറഞ്ഞത്. പോര്‍ഷെ മാത്രമല്ല, ലക്ഷങ്ങള്‍ മതിക്കുന്ന മറ്റ് വാഹനങ്ങളും കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാം.

ലേല കമ്പനിയായ കോംപാര്‍ട്ട് ഇന്ത്യാ ലിമിറ്റഡാണ് വെള്ളം കയറി താറുമാറായ ലക്ഷ്വറി കാറുകള്‍ ലേലത്തില്‍ വയ്ക്കുന്നത്. എണ്‍പത് ലക്ഷത്തിന്റെ ബി.എം.ഡബ്ലിയൂവിന് എട്ട് ലക്ഷം രൂപയും നാല്‍പ്പത് ലക്ഷം രൂപയുടെ ഓഡിക്ക് 3.4 ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള നൂറിലേറെ കാറുകള്‍ തങ്ങളുടെ ശ്രീപെരുമ്പത്തൂരിലെ യാര്‍ഡിലുണ്ടെന്നാണ് കമ്പനി പറയുന്നത്. അതേസമയം വാഹനത്തിന്റെ ബാക്കി തകരാറുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇന്‍ഷുറന്‍സ് കമ്പനികള്‍, ഉടമകള്‍, വാഹന വിതരണക്കാര്‍ എന്നിവരില്‍ നിന്നാണ് വാഹനങ്ങള്‍ ലേലത്തിന് ലഭിച്ചതെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ ബി.എം.ഡബ്ലിയു 3 സീരീസിന് 6 ലക്ഷം രൂപയും 2012 പോര്‍ഷെ കെയ്‌നിന് 5 ലക്ഷം രൂപയുമായിരുന്നു അടിസ്ഥാനവില. ലേലം മൂന്ന് മാസം നീണ്ടുനില്‍ക്കും. മറ്റൊരു ലേലകമ്പനിയായ ഓട്ടോമാര്‍ട്ടില്‍ പതിനായിരത്തോളം കാളുകളാണ് വില്‍പ്പനയ്ക്കുള്ളത്.

shortlink

Post Your Comments


Back to top button