India

രാജ്യമെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം: വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു

ഗുര്‍ദാസ്പൂര്‍: ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യമൊട്ടാകെ അതീവജാഗ്രതാ നിര്‍ദ്ദേശം. എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു.

ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ് മുതലായ വിമാനത്താവളങ്ങളില്‍ യാത്രക്കാരെ ശക്തമായ പരിശോധനയ്ക്കാണ് വിധേയരാക്കുന്നത്. പത്താന്‍കോട്ടിലെ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. പത്തോളം ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി സംശയിക്കുന്നുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തില്‍ പത്താന്‍കോട്ടില്‍ കണ്ടെത്തിയ ആളെ സൈന്യം കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തത് പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിന് സമീപത്തുനിന്നാണ്. സൈന്യം അറസ്റ്റിലായ ആളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

shortlink

Post Your Comments


Back to top button