Gulf

കുവൈത്തിലേക്ക് പറക്കാന്‍ തയ്യാറെടുത്തിരിക്കുന്ന നഴ്‌സുമാര്‍ക്ക് ഒരാശ്വാസ വാര്‍ത്ത

കുവൈത്ത് സിറ്റി: കുവൈത്തിന്റെ അഭിമാന പദ്ധതിയായ ഷൈഖ് ജാബിര്‍ അല്‍ അഹമദ് അല്‍ സബാഹ് ആശുപത്രിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ ഡിസംബര്‍ 17ന് കേരളത്തിലെത്തുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫ്, തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവരെ സംഘം കാണും.

റിക്രൂട്ട്‌മെന്റ് ചുമതലയുള്ള നോര്‍ക്ക റൂട്ട്‌സ്, ഒഡെപെക്, തമിഴ്‌നാട്ടിലെ മാന്‍പവര്‍ ഓവര്‍സീസ് കോര്‍പറേഷന്‍ എന്നിവയുടെ അധികൃതരുമായി ആരോഗ്യമന്ത്രാലയ ലീഗല്‍ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. മഹമൂദ് അബ്ദുല്‍ ഹാദിയുടെ നേതൃത്വത്തില്‍ സംഘം ചര്‍ച്ച നടത്തും. ഇതില്‍ തെരഞ്ഞെടുപ്പ് രീതി, ഒഴിവുകള്‍ എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കും.
.
വിദേശത്ത് ജോലി ചെയ്യുവാന്‍ താല്പര്യമുളള എല്ലാ നേഴ്‌സുമാരും ഇനി മുതല്‍ ഓണ്‍ലൈനില്‍ www.odepec.kerala.gov.in അല്ലെങ്കില്‍ www.jobsnorka.gov.in ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. സാങ്കേതിക തടസ്സം നേരിടുകയാണെങ്കില്‍ 0471-2576314/19 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

shortlink

Post Your Comments


Back to top button