India

കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചു. ഇത് സംബന്ധിച്ച തന്റെ നിര്‍ദ്ദേശം പ്രധാനമന്ത്രി അംഗീകരിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. വകുപ്പുകളുടെ എണ്ണം കുറച്ച് ഭരണകാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണീ നടപടി.

രൂപീകരിച്ച് 12 വര്‍ഷത്തിന് ശേഷമാണ് പ്രവാസികാര്യ മന്ത്രാലയം വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രം തീരുമാനമെടുത്തത്. പ്രവാസികാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യ മന്ത്രാലയം വഴിയാണ് നടക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് ഇരുവകുപ്പുകളും ലയിപ്പിക്കാനുള്ള ആവശ്യം പ്രധാനമന്ത്രിയോടുന്നയിച്ചതെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. ഭരണകാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായാണ് ഈ തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

അതേസമയം നടപടിക്കെതിരെ പ്രതിഷേധവുമായി മന്ത്രി കെ.സി. ജോസഫ് രംഗത്തെത്തി. വെള്ളിയാഴ്ച സുഷമാ സ്വരാജുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button