Kerala

അമിതമായി ഉറക്കഗുളിക കഴിച്ച വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

കോട്ടയം: അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴഞ്ചേരി മഹിള മന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്‌കൂളില്‍ നിന്നും മടങ്ങി വരുന്ന വഴി വിദ്യാര്‍ത്ഥിനികള്‍ ഗുളിക കഴിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രണ്ടാഴ്ച മുമ്പ് ഈ അഞ്ച് പേരില്‍ രണ്ട് പേരെ കാണാതായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇക്കാരണത്താല്‍ മേട്രന്‍ വഴക്ക് പറഞ്ഞതാണ് പെണ്‍കുട്ടികള്‍ ഉറക്ക ഗുളിക കഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. 15 മുതല്‍ 17 വരെ പ്രായമുള്ളവരാണ് ചികില്‍സയിലിരിക്കുന്ന പെണ്‍കുട്ടികള്‍.

സ്‌കൂളില്‍ നിന്നും മയങ്ങിവന്ന വിദ്യാര്‍ത്ഥിനികള്‍ ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ അധികൃതര്‍ വിവരം തിരക്കിയപ്പോഴാണ് ഉറക്കഗുളിക കഴിച്ച കാര്യം പറഞ്ഞത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button