തിരുവനന്തപുരം: സിനിമാ നിര്‍മ്മാതാക്കള്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. സാങ്കേതിക തൊഴിലാളികളുടെ വേതനവര്‍ധന അനുവദിക്കാനാകില്ലെന്ന് കാട്ടിയായിരുന്നു സമരം. ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്.
33 ശതമാനം വേതനവര്‍ധനവെന്ന ആവശ്യം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗീകരിച്ചില്ല. ഈ വര്‍ഷം 20 ശതമാനവും അടുത്തവര്‍ഷം കൂടുതലായി 7 ശതമാനവും വേതന വര്‍ധന അനുവദിക്കാമെന്ന നിര്‍ദ്ദേശം ഇരുപക്ഷവും അംഗീകരിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നപരിഹാരം.
ജനുവരി ഒന്ന് മുതല്‍ സിനിമ നിര്‍മ്മാണം സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു നിര്‍മ്മാതാക്കളുടെ സമരം. പത്തോളം സിനിമകളുടെ ചിത്രീകരണത്തെയും സമരം ബാധിച്ചു.
Post Your Comments