കൊച്ചി : സ്വാമി ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ പ്രഥമദൃഷ്ട്യാ അപാകത ഇല്ലെന്നും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പല പേരുകള്‍ ചൂണ്ടിക്കാട്ടി തനിക്ക് കത്തുകള്‍ ലഭിക്കുന്നുണ്ടെന്നും ജഡ്ജി പറഞ്ഞു.
സ്വാമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കത്തുകളില്‍ പറയുന്നതെന്നും ജഡ്ജി വ്യക്തമാക്കി. സ്വാമിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബി.കെമാല്‍ പാഷയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ഹര്‍ജിയില്‍ നേരത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന്റെ വീഡിയോയും ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ട് റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ട നടപടികളില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടില്ലെന്ന് കോടതി വ്യക്തമാക്കിയത്.
Post Your Comments