Kerala

സംസ്ഥാനത്തെ കുറ്റവാളികളെക്കുറിച്ച് അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

പത്തനംതിട്ട: സംസ്ഥാനത്ത് കുറ്റവാളികള്‍ പെരുകുന്നതായി റിപ്പോര്‍ട്ട് പുറത്ത്. കുറ്റവാളികളെ പിടിക്കാന്‍ ഒരു വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ സുരക്ഷ പദ്ധതി പ്രകാരം കഴിഞ്ഞവര്‍ഷം ഫെബ്രുവരി 24 മുതല്‍ ഡിസംബര്‍ 31 വരെയുള്ള പോലീസ് കണക്കു പ്രകാരം, ഒന്നര ലക്ഷത്തോളം പേര്‍ പിടിയിലായി. 2015 ഫെബ്രുവരി 24 ന് ആണ് പദ്ധതി ആരംഭിച്ചത്.  പദ്ധതി ആരംഭിച്ച ആദ്യ അഞ്ചുമാസത്തിനുള്ളില്‍ തന്നെ  80,000 പേര്‍ പിടിയിലായി. ജുലൈയില്‍ 13,000 അക്രമികള്‍ പിടിയിലായപ്പോള്‍ ആഗസ്റ്റില്‍ 10,000 പേരും ഒക്ടോബറില്‍ പതിമൂവായിരത്തോളം പേരും പിടിയിലായി.

ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി കണ്ണൂര്‍ ഭാഗത്തുനിന്നുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. 4050 കുറ്റവാളികളാണ് കണ്ണൂര്‍ റേഞ്ചില്‍ നിന്ന് പിടിയിലായത്. ശിക്ഷാകാലാവധി കഴിഞ്ഞ് കുറ്റവാളികള്‍ പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നതും കുറ്റകൃത്യം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button