ന്യൂഡല്‍ഹി: ജഡ്ജി സ്ഥലംമാറിപ്പോകുന്നതുവരെ ചന്ദ്രബോസ് വധക്കേസിലെ വിചാരണ നീട്ടാന്‍ ശ്രമം. ഇതിനായി പ്രതി മുഹമ്മദ് നിസാം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. മൂന്നുമാസത്തേക്ക് വിചാരണ നീട്ടണമെന്നാണ് മുഹമ്മദ് നിസാമിന്റെ ആവശ്യം. ചന്ദ്രബോസ് വധക്കേസ് പരിഗണിക്കുന്ന വിചാരണക്കോടതി ജഡ്ജി കെ.പി സുധീര്‍ ഏപ്രില്‍ പകുതിയോടെയാണ് സ്ഥലംമാറി പോകുക. ജഡ്ജി സ്ഥലം മാറിപ്പോകുന്നത് ഗുണം ചെയ്യുമെന്നാണ് പ്രതിഭാഗത്തിന്റെ കണക്കുക്കൂട്ടല്‍. പുതിയ ജഡ്ജിയെത്തിയാല്‍ വിചാരണ വീണ്ടും നീണ്ടേക്കാമെന്നും പ്രതിഭാഗം വിലയിരുത്തുന്നു. സാക്ഷിവിസ്താരം ദീര്‍ഘിപ്പിച്ചും മറ്റും വിചാരണ നീട്ടാന്‍ നേരത്തെ പ്രതിഭാഗം ശ്രമം നടത്തിയിരുന്നു.
Post Your Comments