മുംബൈ: ടൂറിസം വകുപ്പിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിന്റെ ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചനെ നിയമിച്ചേക്കും. ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും ആമിര്‍ ഖാനെ മാറ്റിയതിന് പിന്നാലെയാണ് തല്‍സ്ഥാനത്തേക്ക് അമിതാഭ് ബച്ചന്റെ പേര് ഉയര്‍ന്നുവന്നിരിക്കുന്നത്.
ആമിര്‍ ഖാനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് സാംസ്‌കാരിക-ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയുടെ വിശദീകരണം. മക്കാന്‍ വേള്‍ഡ് വൈഡ് എന്ന ഏജന്‍സിക്കാണ് പരസ്യത്തിന്റെ കരാര്‍ നല്‍കിയിരുന്നത്. ആമിറിനെ തെരഞ്ഞെടുത്തത് അവരാണ്. ഈ ഏജന്‍സിയുമായുള്ള കരാര്‍ അവസാനിച്ചുവെന്നും മന്ത്രി അറിയിച്ചു.
Post Your Comments