ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. താരം ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തിയേക്കുമെന്നും അതിനു ശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിനെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ബി.ജെ.പി ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് ആരാധകരുടെ എണ്ണത്തില്‍ രജനീകാന്തിന് തൊട്ടുപിന്നാലെ രണ്ടാംസ്ഥാനത്തുള്ള അജിത്തിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ബി.ജെ.പി സംസ്ഥാന ഘടകം ശ്രമം തുടങ്ങിയത്.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി അജിത്തിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമുണ്ടാക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
അതേസമയം ബി ജെ പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളോട് അജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല, മാത്രമല്ല ബി ജെ പിയുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടുമില്ല. നായകനായി എത്തുന്ന സിനിമയുടെ ഏതെങ്കിലും പ്രചാരണ പരിപാടികള്‍ക്കോ മറ്റു പരസ്യങ്ങള്‍ക്കോ ചടങ്ങുകള്‍ക്കോ ഒന്നും അജിത് പങ്കെടുക്കാറില്ല. മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ അജിത് പാര്‍ട്ടിയെ പിന്തുണക്കുന്ന കാര്യം തീരുമാനിക്കൂ.
സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തമിഴ് നാട്ടില്‍ പുതിയ സംഭവമല്ല. നേരത്തെ എം ജി ആറും, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമെല്ലാം സിനിമയില്‍ നിന്നുമാണ് രാഷ്ട്രീയത്തിലെത്തിയത്. മാത്രമല്ല, വിജയകാന്ത്, ശരത് കുമാര്‍, നെപ്പോളിയന്‍ തുടങ്ങിയവരും രാഷ്ട്രീയത്തിലെത്തിയത് സിനിമയിലൂടെയാണ്.
Post Your Comments