മുംബൈ : മുംബൈ നഗര മധ്യത്തില്‍ മൂന്നുവയസ്സുകാരി പനിയില്‍ തണുത്തു വിറച്ച്, മരുന്നോ ഭക്ഷണമോ ഇല്ലാതെ, വഴിയോരത്തു കിടന്നു മരിച്ചു.
പരേലിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിക്കു മുന്നിലെ ഫുട്പാത്തില്‍ അഞ്ചു മാസത്തിലേറെയായി താമസിക്കുന്ന അര്‍ബുദബാധിതയായ അസ്‌ലം ഷായുടെ (35) മകള്‍ സോനം ആണ് മരിച്ചത്.
യുപിയില്‍ നിന്ന് ചികിത്സയ്ക്കായാണ് അസ്‌ലവും കുടുംബവും എത്തിയത്. പ്ലാസ്റ്റിക് ഷീറ്റിന് താഴെയാണ് അസ്‌ലമും ഭാര്യയും നാലു മക്കളും കഴിയുന്നത്. രണ്ടു ശസ്ത്രക്രിയ കഴിഞ്ഞു, അടുത്തതിനു തയാറെടുക്കുമ്പോഴാണ് സോനത്തിന് പനി ബാധിച്ച് മരിച്ചത്.
Post Your Comments