അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ വനിതകള്‍ക്ക് 33% സംവരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ തീരുമാനം. കേന്ദ്രസേനാവിഭാഗങ്ങളില്‍ എല്ലാത്തിലും കൂടി 9 ലക്ഷം ഉദ്യോഗസ്ഥരാണ് നിലവില്‍ ആകെയുള്ളത്. ഇതില്‍ 20,000 സ്ത്രീകളാണുള്ളത്.
വനിതാ പ്രാതിനിധ്യം കൂട്ടാന്‍ നിര്‍ദ്ദേശിയ്ക്കുന്ന പാരാമിലിട്ടറി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോണ്‍സറ്റബിള്‍ റാങ്കിലാണ് സംവരണമേര്‍പ്പെടുത്തുക. സി.ആര്‍.പി.എഫിലും സി.ഐ.എസ്.എഫിലുമാണ് 33 % സംവരണമേര്‍പ്പെടുത്തുക.
ബി.എസ്.എഫിലും എസ്.എസ്.ബിയിലും (സശാസ്ത്ര സീമ ബല്‍) ഐ.ടി.ബി.പിയിലും (ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്) വനിതകള്‍ക്ക് 15 ശതമാനം സംവരണമേര്‍പ്പെടുത്തും. ഡല്‍ഹി പൊലീസില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 9 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാവോയിസ്റ്റ് മേഖലകളില്‍ വനിതാ കമാന്റോകളെ നിയോഗിയ്ക്കാനും സി.ആര്‍.പി.എഫ് തീരുമാനിച്ചിട്ടുണ്ട്.
Post Your Comments