Kerala

പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: അമ്മയും മകനും അറസ്റ്റില്‍

മൂവാറ്റുപുഴ: പ്രണയം നടിച്ചു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പോയി പീഡിപ്പിച്ച കേസില്‍ അമ്മയും മകനും അറസ്റ്റില്‍ . പീഡിപ്പിച്ച ശേഷം ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങളെടുത്തു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് മുള്ളന്‍കുഴിയില്‍ അരുണ്‍ (27), അമ്മ രാജമ്മ (55) എന്നിവരെയാണ് മൂവാറ്റുപുഴ സിഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.
 നഗ്ന ചിത്രങ്ങള്‍ക്കാണിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.  ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് അരുണ്‍. ഇയാളുമായി ഇഷ്ടത്തിലായിരുന്ന  മൂവാറ്റുപുഴ സ്വദേശിയായ പെണ്‍കുട്ടിയെ വീടു കാണിച്ചു നല്‍കാമെന്നു പറഞ്ഞാണ് പത്തനംതിട്ടയിലെ അരുണിന്റെ വീട്ടിലേക്കു കൂട്ടികൊണ്ടു പോയത്. ഇവിടെ വച്ച് അരുണിന്റെ അമ്മ നല്‍കിയ ശീതളപാനീയം കഴിച്ചതോടെ പെണ്‍കുട്ടി ബോധരഹിതയാവുകായിരുന്നു.

പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെയും മറ്റും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ബന്ധുക്കളില്‍ നിന്നും പണം തട്ടാന്‍ അരുണ്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതി അനുസരിച്ച്  മൂവാറ്റുപുഴ പൊലീസും പത്തനംതിട്ട പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Post Your Comments


Back to top button