Kerala

ഖുര്‍ആന്‍ മനപ്പാഠമാക്കി അന്ധ ബാലന്‍ വിസ്മയമാകുന്നു

എടപ്പാള്‍: വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി മാറ്റിയ അന്ധ ബാലന്‍ വിസ്മയമാകുന്നു. പോത്തന്നൂര്‍ താഴേത്തലപറമ്പില്‍ ബഷീര്‍-നദീറ ദമ്പതികളുടെ മകന്‍ 14 കാരനായ ഷബീറലിയാണ് കണ്ണുകള്‍ക്ക് വെളിച്ചമില്ലെങ്കിലും അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് ഖുര്‍ആന്‍ മനപ്പാഠമാക്കിയത്. മലപ്പുറം മഅദിന്‍ ഹിഫ്ലുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നാണ് ഷബീറലി ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയത്. ഷബീറലിയെ ജനുവരി എട്ടിന് പോത്തന്നൂര്‍ സെന്ററില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എഫ്, എസ്.എസ്.എഫ് സംഘടനകളുടെ നേതൃത്വത്തില്‍ ആദരിക്കും. നരിപ്പറമ്പ് സി.ഹൈദര്‍ മൗലവിയുടെ സ്മര്‍ണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം നല്‍കുന്ന പുരസ്കാരവും ചടങ്ങില്‍ വച്ച് ഷബീറലിയ്ക്ക് സമ്മാനിക്കും.

shortlink

Post Your Comments


Back to top button