ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ എസ്പിയെ അറസ്റ്റ് ചെയ്യുമെന്നു റിപ്പോര്‍ട്ടുകള്‍. ചാരസുന്ദരികളെ ഉപയോഗിച്ച് ഭീകരര്‍ എസ്പിയില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്നു സംശയിക്കപ്പെടുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി സല്‍വീന്ദര്‍ സിങ്ങിന് ബന്ധമുണ്ടെന്ന സംശയവും ബലപ്പെട്ടുവരികയാണ്. എസ്പി ഭീകരര്‍ക്ക് സഹായം ചെയ്തു കൊടുത്തിട്ടുണ്ടോയെന്നാണ് എന്‍ഐഎ സംശയിക്കുന്നത്.
ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് എന്‍ഐഎയുടെ സംശയം ബലപ്പെടുത്തുന്നത്. പാക്ക് അതിര്‍ത്തി ഗ്രാമത്തില്‍ എസ് പി എന്തിനുപോയി എന്നതും. ഔദ്യോഗിക വാഹനത്തില്‍ യൂണിഫോമോ സുരക്ഷയോ ഇല്ലാതെ യാത്ര ചെയ്തതും, തീവ്രവാദികള്‍ എത്ര പേരുണ്ടായിരുന്നു എന്നതിന് കൃത്യമായ മറുപടി നല്‍കാത്തതുമാണ് സംശയത്തിനുകാരണം. കൂടാതെ
ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ചിട്ടും താന്‍ പൊലീസുകാരനാണെന്ന്് ഭീകരവാദികള്‍ തിരിച്ചറിഞ്ഞില്ലെന്നും എസ്പി പറയുന്നു. ഇതും വിശ്വസനീയമല്ലെന്നാണ് എന്‍ഐഎ വിലയിരുത്തല്‍.
എസ്പിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ ഉണ്ടായിരുന്നവരുടെയും എസ്പിയുടെയും മൊഴി പരസ്പര വിരുദ്ധമാണ് എന്നതും സംശയത്തിന് ആക്കം കൂട്ടുന്നു.
Post Your Comments