കൊടിക്കുന്നില്‍ സുരേഷിന്റെ അതിക്രമം: നിഖില്‍ ദേവ് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പി മര്‍ദ്ദിച്ച പാസ്റ്റര്‍ അശോകന്റെ മകന്‍ നിഖില്‍ ദേവ് ആത്മഹത്യക്ക് ശ്രമിച്ചു. യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരീ ഭവനത്തിന്റെ അടുത്ത് വാടകവീട്ടില്‍ താമസിക്കുന്ന പാസ്റ്റര്‍ അശോകനേയും കുടുംബത്തെയും അവിടുന്ന് ബലമായി ഒഴിപ്പിക്കാനായി കൊടിക്കുന്നില്‍ സുരേഷും സംഘവും ശ്രമിച്ചിരുന്നെന്നും അതിനായി സംഘം കൂടി അവിടെയെത്തി പാസ്റ്ററിനെയും കുടുംബത്തെയും മര്‍ദ്ദിച്ചതായും പരാതി ഉണ്ടായിരുന്നു. അശോകന്‍ പോലീസ് കസ്‌റഡിയിലാണ്. എം.പി യുടെ സഹോദരീ പുത്രിയുമായുള്ള വഴക്കാണ് ഇതിനു പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. വീട്ടുടമ ഉള്‍പ്പെടെ ചില നാട്ടുകാര്‍ കൊടിക്കുന്നില്‍ സുരേഷിനെതിരെ രംഗത്ത് വന്നിരുന്നു.

എം.പിയുടെ താടിക്കുണ്ടായ മുറിവ് സ്വയം സൃഷ്ടിച്ചതാനെന്നാണ് നാട്ടുകാര്‍ ആരോപിച്ചത്. എം.പിയുടെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടായിരുന്നതായി വീട്ടുകാര്‍ ആരോപിക്കുന്നു.

Share
Leave a Comment