ന്യൂഡല്‍ഹി: കള്ളപ്പണം തടയാന്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. പുതിയ നിയമം അനുസരിച്ച് ഷെയര്‍, മ്യൂച്ചല്‍ഫണ്ട്, ഡെപ്പോസിറ്റ്, വിദേശ പണത്തിന്റെ വ്യാപാരം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നികുതി വകുപ്പിനെ അറിയിക്കണം. 30 ലക്ഷത്തിനു മുകളിലുള്ള പണമിടമാടുകള്‍ക്കാണ് പുതിയ നിയമം ബാധകം. ഏപ്രില്‍ 1 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.
10 ലക്ഷത്തില്‍ കൂടുതല്‍ പണം ഇടപാടുനടക്കുന്ന എല്ലാ ബാങ്ക് അക്കൗണ്ടുളും അതാതു ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. 2 ലക്ഷത്തില്‍ കൂടുതല്‍ നടത്തുന്ന എല്ലാ പണമിടപാടുകളും പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യണം. ഒരു ലക്ഷത്തില്‍ കൂടുതലുള്ള ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കണം. ഒരു വര്‍ഷത്തില്‍ 50 ലക്ഷത്തില്‍ കൂടുതല്‍ പണം പിന്‍വലിച്ച എല്ലാ അക്കൗണ്ടുകളും
ബാങ്കുകള്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യണം. പുതിയ നിയമം അനുസരിച്ച് എല്ലാ പണമിടപാടുകളുടെയും ഉറവിടം വ്യക്തമാക്കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
Post Your Comments