തിരുവനന്തപുരം : എസ്.എന്‍.ഡി.പിക്ക് കീഴിലുള്ള മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ തട്ടിപ്പ് നടന്നുവെന്ന് വിജിലന്‍സ് തിരുവനന്തപുരം കോടതിയെ അറിയിച്ചു. 80.3 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്.
മൈക്രോ ഫിനാന്‍സിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സ് നിലപാട് അറിയിച്ചത്. 2004-15 കാലത്ത് പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് 15 കോടി രൂപ വായ്പ എടുത്തെന്നും ഇത് 18 ശതമാനം പലിശയ്ക്ക് വിതരണം ചെയ്തു എന്നാണ് വി.എസിന്റെ ഹര്‍ജിയിലെ ആരോപണം. അഞ്ചു ശതമാനം പലിശ മാത്രമെ ഈടാക്കാവു എന്ന് നിയമം ഉള്ളപ്പോഴാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.
പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എം.ഡി നജീബിനെതിരെ വകുപ്പ് തല അന്വേഷണം വേണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രഹസ്യപരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും കോടതിയെ വിജിലന്‍സ് അറിയിച്ചു. തുടര്‍ന്ന് രഹസ്യ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു.
Post Your Comments