International

വീണ്ടും ആണവ പരീക്ഷണം ; ഉത്തരകൊറിയയില്‍ വന്‍ ഭൂചലനം

ടോക്കിയോ : ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തി. പരീക്ഷണത്തെത്തുടര്‍ന്നുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ വന്‍ ഭൂചലനം ഉണ്ടായി. ഇതു നാലാം തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത്.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരമായി നടത്താന്‍ സാധിച്ചെന്ന് ഉത്തരകൊറിയ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാവിലെ പത്തിനാണ് ബോംബ് പരീക്ഷിച്ചതെന്ന് ഉത്തരകൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആണവ പരീക്ഷണം നടത്തിയതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയ അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചു.

2013 ല്‍ ഉത്തരകൊറിയ മൂന്നാം ആണവ പരീക്ഷണം നടത്തിയപ്പോള്‍ ഉണ്ടായ ഭൂചലനത്തിനു സമാനമാണിപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. യുഎസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് പ്രകാരം ഉത്തരകൊറിയ മുമ്പ് ആണവ പരീക്ഷണം നടത്തിയ കില്‍ജു നഗരത്തിന് 50 കിലോമീറ്റര്‍ സമീപത്ത്, ഭൂമിക്ക് പത്തു കിലോമീറ്റര്‍ അടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button