ന്യൂഡല്‍ഹി : ഇന്ത്യ ഉള്‍പ്പെടുന്ന ഹിമാലയ മേഖലയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. 8.2 രേഖപ്പെടുത്താവുന്ന വന്‍ ഭൂചലനങ്ങള്‍ ഉണ്ടാകാമെന്നാണ് ദുരന്ത നിവാരണ മാനേജ്‌മെന്റ് വിദഗ്ദരുടെ മുന്നറിയിപ്പ്.
നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ഇന്ത്യ ഉള്‍പ്പെടുന്ന മേഖല വളരെ വലിയ ആപത്തിന് മുന്നിലാണെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ സന്തോഷ് കുമാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം മണിപ്പൂരിലുണ്ടായ ഭൂചലനവും കഴിഞ്ഞ വര്‍ഷം നേപ്പാളിനെ തകര്‍ത്ത ഭൂകമ്പവും 2011 ല്‍ സിക്കിമില്‍ നാശം വിതച്ച ഭൂകമ്പവും മേഖലയിലുണ്ടാക്കിയ മാറ്റങ്ങളാണ് ഭൂകമ്പ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.
ഇന്ത്യയെ ഭൂകമ്പസാധ്യതയുള്ള നാല് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സാധ്യത വളരെ കൂടുതലുള്ള സോണ്‍ അഞ്ചില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കൂടാതെ ബിഹാര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍, ജമ്മു കശ്മീര്‍, ഗുജറാത്ത്, ആന്‍ഡമാന്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടും. ഹിമാലമേഖലയില്‍ നിന്ന് തുടങ്ങി ബീഹാര്‍, യുപി, ഡല്‍ഹി വരെ ഭൂകമ്പ സാധ്യത വളരെ കൂടുതലുള്ള സോണ്‍ നാലില്‍ പെടും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ദുരന്ത സാധ്യത ഇതിലും കൂടുതലുള്ള സോണ്‍ അഞ്ചിലാണ് പെടുത്തിയിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ എട്ടിന് മുകളിലുള്ള നാല് ഭൂകമ്പങ്ങളെങ്കിലും മേഖലയിലുണ്ടാകുമെന്നാണ് കോളറാഡോ യൂണിവേഴ്‌സിറ്റിയിലെ ഭൂകമ്പ ശാസ്ത്രഞ്ജനായ റോജര്‍ ബിഹാം പറയുന്നത്.
Post Your Comments