ഹൈദരാബാദ് : ഒന്‍പതാം ക്ലാസുകാരി സ്‌കൂള്‍ ടോയ്‌ലെറ്റില്‍ പ്രസവിച്ചു. സംഭവത്തില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍ ഹൈദരാബാദിലെ മധേപൂര്‍ ജില്ലയിലാണ് സംഭവം. പ്രദേശത്ത് ഹോട്ടല്‍ നടത്തുന്ന കൊല്‍ക്കത്ത സ്വദേശി ദിലീപ് സര്‍ക്കാര്‍ ആണ് അറസ്റ്റിലായത്.
പതിമൂന്നുകാരിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രതി പണം നല്‍കി. ഇവര്‍ തമ്മില്‍ നിരവധി തവണ ശാരീരിക ബന്ധം പുലര്‍ത്തി. ഡിസംബര്‍ അവസാനമാണ് പതിമൂന്നുകാരി സ്‌കൂള്‍ ടോയ്‌ലറ്റില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് എന്നും മധേപൂര്‍ സിഐ കെ.നരസിംഹലു ആണ് കേസിന്റെ വസ്തുതകള്‍ വ്യക്തമാക്കിയത്.
വിദ്യാര്‍ത്ഥിനി പ്രസവിച്ചത് അറിഞ്ഞതിനെ തുടര്‍ന്ന് പ്രതി കൊല്‍ക്കത്തയിലേക്ക് കടന്നു. അന്വേഷണത്തിനൊടുവില്‍ ബംഗാളില്‍ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376-ാം വകുപ്പ് പ്രകാരം പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. വിദ്യാര്‍ത്ഥിനിയെയും കുഞ്ഞിനെയും സര്‍ക്കാരിന് കീഴിലുള്ള യൂസുഫ്ഹുഡയിലെ പ്രത്യക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Post Your Comments