ന്യൂഡല്‍ഹി: മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന് ഡല്‍ഹി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 13 കാരിയായ മകളെയാണ് അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. സംഭവത്തില്‍ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി 13 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു. ഡല്‍ഹി അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി രാകേഷ് പണ്ഡിറ്റ് ആണ് ശിക്ഷ വിധിച്ചത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുട്ടിയുടെ അച്ഛന്റെ പ്രവര്‍ത്തികള്‍ മൂലം സംഭവത്തില്‍ രണ്ട് ഇരകളാണ് ഉണ്ടായതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
നഷ്ടപരിഹാരത്തുകയില്‍ 12 ലക്ഷം സ്ഥിര നിക്ഷേപമായി പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ പേരില്‍ ബാങ്കിലിടണമെന്നും കോടതി ഉത്തരവിട്ടു.
Post Your Comments