ന്യൂഡല്‍ഹി : പാര്‍ലമെന്റിന് വ്യാജ ബോംബ് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പാര്‍ലമെന്റിന് ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജബോംബ് ഭീഷണി എത്തിയത്.
ഡല്‍ഹിയിലെ സുരക്ഷാസേനകളും ബോംബ് സ്‌ക്വാഡുകളും അഗ്നിശമന സുരക്ഷാസേനകളുടെ വിവിധ സംഘങ്ങളും ഇവിടെ എത്തി. ദീര്‍ഘനേരത്തെ പരിശോധനയ്ക്കു ശേഷം ഫോണ്‍ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി.
ഡല്‍ഹിയിലെ വടക്കു കിഴക്കന്‍ പ്രദേശത്തു നിന്നാണ് ഫോണ്‍ സന്ദേശം എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
Post Your Comments