Kerala

പഠിപ്പ് മുടക്കി സമരം ചെയ്താല്‍് നടപടിയെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി സമരം ചെയ്യുന്നതായി പരാതി കിട്ടിയാല്‍ പൊലീസിന് നടപടിയെടുക്കാമെന്ന് ഹൈക്കോടതി. ക്ലാസ്സിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമരത്തിനിടെ തടസ്സം ഉണ്ടാക്കുന്നവരെ കോളേജില്‍ നിന്നും പുറത്താക്കാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ വിധി വന്നിരിയ്ക്കുന്നത് സമരം മൂലം ക്ലാസ്സുകള്‍ നഷ്ടപ്പെട്ടതിനാല്‍ പരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ്.

കോളേജ് അധികൃതരുടെ പരാതി സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെലഭിച്ചാല്‍ പൊലീസിന് അവരെ നീക്കം ചെയ്യാം. കോളേജ് അധികൃതര്‍ക്കും ശല്യക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാം. ഓരോ പൗരന്റെയും അവകാശമാണ് വിദ്യാഭ്യാസം. അതിനു തടസ്സം നില്‍ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ജസ്റ്റിസ് ചിതംബരേശ് വിധി പ്രസ്താവിച്ചത്.

വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ കോളേജിലെ അനാവശ്യ സമരങ്ങള്‍ കാരണം പകുതി ക്ലാസ്സുകളും നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നു. സമരത്തില്‍ പങ്കെടുക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ജസ്റ്റിസ് ചിതംബരേശ് വ്യക്തമാക്കിയത് സമര ദിവസം ക്ലാസ്സെടുക്കാനുള്ള അവകാശം അദ്ധ്യാപകര്‍ക്കും ഉണ്ടെന്നാണ്.

shortlink

Post Your Comments


Back to top button