അംബാല: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രണത്തില്‍ വീരമൃത്യുവരിച്ച കമാന്‍ഡോ ഗുര്‍സേവക് സിങ് വിവാഹം കഴിച്ചിട്ട് കഷ്ടിച്ചു രണ്ടുമാസം മാത്രം. നവംബര്‍ ഒന്‍പതിനായിരുന്നു ഗുര്‍സേവകിന്റെ വിവാഹം. വിവാഹത്തിനു ശേഷമുള്ള അവധി കഴിഞ്ഞ് ഗുര്‍സേവക് ജോലിയില്‍ പ്രവേശിച്ചത് ഒരാഴ്ച്ച മുന്‍പാണ്. ഹരിയാനയിലെ അംബാല ജില്ലയിലെ ഗര്‍ണാലയാണ് ഗുര്‍സേവകിന്റെ സ്വദേശം.
ജസ്പ്രിത് കൗറാണ് ഗുര്‍സേവകിന്റെ ഭാര്യ. ശനിയാഴ്ച വ്യോമസേനാ താവളത്തില്‍ നടന്ന ആദ്യ വെടിവയ്പുകള്‍ക്കിടയില്‍ത്തന്നെ ഗുര്‍സേവകിനു പരുക്കേറ്റിരുന്നു. പക്ഷേ തുടര്‍ന്നും അദ്ദേഹം തീവ്രവാദികളുമായുള്ള പോരാട്ടത്തില്‍ സജീവമായി പങ്കെടുത്തു. എന്നാല്‍ വൈദ്യസഹായം ലഭിക്കും മുമ്പേ ഗുര്‍സേവക് വീര ചരമം പ്രാപിക്കുകയായിരുന്നു.
ഗുര്‍സേവകിന്റെ സഹോദരന്‍ ഹര്‍ദീപും പട്ടാളത്തില്‍ സേവനമനുഷ്ടിക്കുന്നു. പിതാവ് സുച്ചാസിങ്ങിന്റെ പാത പിന്തുടര്‍ന്നാണ് ഇരുവരും പട്ടാളത്തില്‍ ചേരുന്നത്. ഹരിയാനാ സര്‍ക്കാര്‍ ഗുര്‍സേവകിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
Post Your Comments