ന്യൂഡല്‍ഹി: മുംബയില്‍ മാധ്യമപ്രവര്‍ത്തകനായ ജ്യോതിര്‍മോയ് ഡേ കൊല്ലപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തു. അധോലോക കുറ്റവാളി ഛോട്ടാ രാജനുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സി.ബി.ഐക്കു കൈമാറിയ 71 കേസുകളില്‍ ആദ്യത്തേതായാണ് ജെ. ഡേയുടെ കേസ് ഏറ്റെടുത്തത്. കേസില്‍ സി.ബി.ഐ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
2011 ജൂണ്‍ 11നാണ് മിഡ്‌ഡേ പത്രപ്രവര്‍ത്തകനായിരുന്ന ജെ. ഡെ വെടിയേറ്റു മരിക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിന്തുടര്‍ന്നെത്തിയ നാലംഗ അക്രമിസംഘം അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തനിക്കെതിരെ എഴുതിയ ലേഖനങ്ങളില്‍ അസ്വസ്ഥനായ ഛോട്ടാ രാജനാണ് ജെ.ഡെയുടെ വധത്തിനു പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Post Your Comments