Gulf

സൗദിയില്‍ ആയുധധാരികള്‍ ബസിന് തീയിട്ടു

ജിദ്ദ: സൗദി ഖത്തീഫില്‍ ആയുധധാരികള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീയിട്ടു. ഖദീഹ് ഏരിയയിലൂടെ ഓടുകയായിരുന്ന ബസാണ് അഗ്നിക്കിരയാക്കിയത്. ബസ് പൂര്‍ണ്ണമായും കത്തിയമര്‍ന്നെങ്കിലും ആളപായമില്ല.

കഴിഞ്ഞദിവസമായിരുന്നു സംഭവം. ഖത്തീഫിലെ വിവിധ പ്രദേശങ്ങളിലേക്ക് സ്വകാര്. കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ എത്തിക്കുന്നതിനിടയിലാണ് ആയുധധാരികളായ നാലുപേര്‍ ചേര്‍ന്ന് ബസ് തടയുകയും ഭീഷണിപ്പെടുത്തുകയും ബസ്സിന് തീയിടുകയും ചെയ്തതെന്ന് ഈസ്റ്റേണ്‍ റീജിയണല്‍ പൊലീസ് വക്താവ് കേണല്‍ സിയാദ് പറഞ്ഞു.

അക്രമികളെ തിരിച്ചറിയാനും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനുമുള്ള നടപടികള്‍ പൂര്‍ത്തിയായതായും സിയാദ് റഖീതി അറിയിച്ചു.

shortlink

Post Your Comments


Back to top button