കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഭിത്തിയില്‍ രക്തം കൊണ്ടെഴുതിയ സന്ദേശങ്ങള്‍ കണ്ടെത്തി. അഫ്‌സല്‍ ഗുരുവിനെ കൊന്നതിന്റെ പ്രതികാരമാണീ ആക്രമണമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
അപ്‌സല്‍ ഗുരുവിന് വേണ്ടിയുളള പ്രതികാരം, ഒരു രക്തസാക്ഷിക്ക് ആയിരം ചാവേറുകള്‍ എന്നിങ്ങനെയുള്ള സന്ദേശങ്ങളുമുണ്ട്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പിടിക്കപ്പെട്ട് തീഹാര്‍ ജയിലിലായിരുന്ന അഫ്‌സല്‍ ഗുരുവിനെ 2013ലാണ് ഇന്ത്യ തൂക്കിലേറ്റിയത്. കോണ്‍സുലേറ്റില്‍ എഴുതി വച്ചിരിക്കുന്ന സന്ദേശങ്ങള്‍ക്ക് അഫ്‌സല്‍ ഗുരുവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.
കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണം സൂചന മാത്രമാണെന്നാണ് സൂചന. സന്ദേശം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിനും പത്താന്‍കോട്ടെ വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിനും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
Post Your Comments