India

സഞ്ജയ് ദത്ത് ജയില്‍ മോചിതനാകുന്നു

മുംബയ്: സഞ്ജയ് ദത്ത് ജയില്‍ മോചിതനാകുന്നു. 1993ലെ മുംബയ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ സഞ്ജയ് ദത്ത് ഫെബ്രുവരി 27ന് മോചിതനാകും. മുംബയ് സ്‌ഫോടനവുമായി ബന്ധമുള്ളവരില്‍ നിന്ന് തോക്കുകള്‍ വാങ്ങി നിയമവിരുദ്ധമായി കൈവശം വച്ചുവെന്ന കേസിലാണ് സഞ്ജയ് ദത്ത് ശിക്ഷ അനുഭവിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് സഞ്ജയ് ദത്ത് പുറത്തു വരുന്നത്.

1993ല്‍ ടാഡ ഭീകരവിരുദ്ധ നിയമപ്രകാരമാണ് ദത്തിനെതിരെ കേസെടുത്തത്. വിചാരണതടവ് അനുഭവിച്ച 18 മാസം കൂടി ഉള്‍പ്പെടുത്തി 2007ല്‍ സഞ്ജയ് ദത്തിനെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി ഇത് അഞ്ച് വര്‍ഷമായി കുറയ്ക്കുകയായിരുന്നു. പൂനെ യാര്‍വാദ സെന്‍ട്രല്‍ ജയിലിലുള്ള സഞ്ജയ് ദത്ത് ശിക്ഷാ കാലാവധി ബാക്കിയിരിയ്‌ക്കെയാണ് മോചിതനാകുന്നത്.

shortlink

Post Your Comments


Back to top button