Kerala

ജഗതി, തിരുവഞ്ചൂര്‍, നെടുമുടി…ഒരപൂര്‍വ കലാലയ ചിത്രം

കാലം മായ്ക്കാത്ത കലാലയത്തിന്റെ ഓര്‍മകളുടേതാണ് കൗതുകമുണര്‍ത്തുന്ന ഈ പഴയ ചിത്രം. ഇതിലുള്‍പ്പെടുന്നവര്‍ ആരൊക്കെയാണ് എന്നുള്ളതാണ് ഈ ചിത്രത്തെ കൗതുകകരമാക്കുന്നത്. ഈ ഫോട്ടോ കേരളാ സര്‍വകലാശാലാ യൂണിയന്‍ യുവജനോത്സവ വിജയികള്‍ക്കായി സംഘടിപ്പിച്ച ഓള്‍ ഇന്ത്യാ യാത്രയില്‍ നിന്നുള്ളതാണ്.

സാക്ഷാല്‍ ജഗതി ശ്രീകുമാറാണ് വലത്തേയറ്റ് കൂളിംഗ് ഗ്ലാസിട്ട് കൂട്ടുകാരന്റെ കഴുത്തില്‍ കയ്യിട്ട് നില്‍ക്കുന്നത്. ഇപ്പോഴത്തെ സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഷാളണിഞ്ഞ് കഴുത്തില്‍ ഹാരവുമായി നില്‍ക്കുന്നയാള്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുന്നത്. നെടുമുടി വേണുവാണ് ഫോട്ടോയില്‍ ഇടത് വശത്ത് മുകളിലേക്ക് കൈ ഉയര്‍ത്തി നില്‍ക്കുന്നത്. അച്ഛന്റെ ശേഖരത്തിലുള്ള ഈ അപൂര്‍വ്വ ചിത്രം പുറത്തുവിട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുനാണ്. ഈ കാലയളവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കേരളാ യൂണിവേഴ്‌സിറ്റി ചെയര്‍മാനായിരുന്നു.

shortlink

Post Your Comments


Back to top button