കാണാതായ എട്ടാംക്ലാസുകാരന്റെ മൃതദേഹം റെയില്‍വേട്രാക്കില്‍

മുളങ്കുന്നത്തുകാവ് : കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേട്രാക്കില്‍. മുളംകുന്നത്ത് കാവ് കിഴക്കുട്ടയില്‍ വീട്ടില്‍ ജയകുമാറിന്റെയും ശാന്തയുടെയും മകനും തിരൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ശ്യാം കുമാറിന്റെ (13) മൃതദേഹമാണ് റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്ക് ശേഷം വിദ്യാര്‍ത്ഥിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. മുളങ്കുന്നത്തുകാവ് റെയില്‍വേസ്‌റ്റേഷന് സമീപം കുട്ടിയെ കണ്ടതായി വിവരം ലഭിച്ചുവെങ്കിലും രാത്രിവരെയുള്ള തിരച്ചിലില്‍ ഒരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീട് അര്‍ദ്ധരാത്രി ഒരുമണിയോടു കൂടിയാണ് രണ്ട് റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ മൃതദേഹം കണ്ടെത്തിയത്.

വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതിന് ശേഷം ട്യൂഷനായി പോയ കുട്ടി തിരിച്ചുവരാഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കളും ബന്ധുക്കളും തിരച്ചില്‍ ആരംഭിച്ചത്.

Share
Leave a Comment