Gulf

32 വര്‍ഷത്തെ പ്രവാസ ജീവിതം, ഒടുവില്‍ മടങ്ങുന്നതിനിടയില്‍ അബുദാബി എയര്‍പോര്‍ട്ടില്‍ വച്ച് മരണം

അബൂദാബി: കഴിഞ്ഞ മുപ്പത് വര്‍ഷമായി യുഎഇയില്‍ കഫ്തീരിയ നടത്തി വന്ന മലയാളിയായ ഷാഹുല്‍ ഹമീദ് (58) അബൂദാബി എയര്‍പോര്‍ട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു. നീണ്ട കാലത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം വന്നത് ബോര്‍ഡിംഗ് പാസും വാങ്ങി ഇരിക്കുന്നതിനിടയിലായിരുന്നു. നെഞ്ചുവേദന വന്നയുടനെ തന്നെ മരണവും സംഭവിയ്ക്കുകയായിരുന്നു.

തിരൂര്‍ വൈലത്തൂര്‍ സ്വദേശിയായ ഷാഹുല്‍ ഹമീദ് അല്‍ ഐനിലെ ഹില്‍ട്ടന്‍ റോഡില്‍ കഫ്തീരിയ നടത്തിവരികയായിരുന്നു. യുഎഇയിലുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും വിടപറഞ്ഞ് ശനിയാഴ്ച്ചയാണ് ഇദ്ദേഹം എയര്‍പോര്‍ട്ടിലെത്തിയത്. നെഞ്ചുവേദന അനുഭവപ്പെട്ടത് കോഴിക്കോട്ടേയ്ക്കുള്ള വിമാനത്തിനായി കാത്തിരിക്കുന്നതിനിടയിലാണ്. ഖലീഫ ആശുപത്രിയിലേയ്ക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button