കണിച്ചുകുളങ്ങര: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അമൃതാനന്ദയീമഠവും സംയുക്തമായി ആയിരം പേര്‍ക്ക് വീട് വച്ച് നല്‍കുന്നു. നിര്‍ധനരായ ആയിരം പേര്‍ക്കാണ് വീട് വെച്ച് നല്‍കുന്നത്. ചേര്‍ത്തല താലൂക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 21വ് കണിച്ചുകുളങ്ങരയില്‍ മാതാ അമൃതാനന്ദമയി നിര്‍വ്വഹിക്കും. കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ചുറ്റംമ്പലത്തിന്റെ സമര്‍പ്പണവും ചടങ്ങില്‍ അമൃതാനന്ദമയി നിര്‍വ്വഹിക്കും. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പത്ത് വീടുകളുടെ താക്കോല്‍ ദാനവും ചടങ്ങില്‍ നിര്‍വ്വഹിക്കും. ജാതി മത ഭേദമന്യേയാണ് പാവങ്ങള്‍ക്ക് വീട് നല്‍കുന്നതെന്നും മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ മുഴുവന്‍ നിര്‍ധനര്‍ക്കും വീട് നല്‍കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments