ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ക്ക് ലഭിച്ചത് മുംബൈ ആക്രമണം നടത്തിയ അജ്മല്‍ അമീര്‍ കസബനും സംഘത്തിനും ലഭിച്ചതിനേക്കാള്‍ മികച്ച പരിശീലനമെന്ന് സുരക്ഷാസേന. വലിയ അളവിലുള്ള സ്‌ഫോടകവസ്തുക്കളും റൈഫിളുകളും റോക്കറ്റ് ലോഞ്ചറുകളും ആക്രമണം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രൊഫഷണല്‍ പോരാളികളുടേതിന് സമാനമായ നീക്കങ്ങളാണ് ആക്രമണം നടത്തിയ ഭീകരരുടേതെന്നാണ് ഇന്ത്യന്‍ സുരക്ഷാ സേന വിലയിരുത്തുന്നത്. ആക്രമണം നടത്തുന്നതിന് തെരഞ്ഞെടുത്ത സമയം പുലര്‍ച്ചെ ആണെന്നത് ഇതിന് തെളിവായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഭീകരരെല്ലാം കൊല്ലപ്പെട്ടെന്ന സൂചന നല്‍കുകയും അല്‍പ്പസമയത്തിനകം തന്നെ ശക്തമായ ആക്രമണം നടത്തുന്ന രീതിയും അവര്‍ പ്രയോഗിച്ചിരുന്നു.
ഭീകരര്‍ തന്നെ മര്‍ദ്ദിച്ച ശേഷം വാഹനം തട്ടിയെടുത്തെന്ന ഗുര്‍ദാസ്പൂര്‍ എസ്.പിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പത്താന്‍കോട്ടേക്ക് ജാഗ്രതാ നിര്‍ദ്ദേശം എത്തുന്നതിന് മുമ്പ് തന്നെ ഭീകരര്‍ വ്യോമസേനാ താവളത്തിലേക്ക് എത്തിയിരുന്നെന്നും അനുമാനമുണ്ട്. എസ്.പിയുടെ വെളിപ്പെടുത്തലിന്റെ പിന്നാലെ പൊലീസ് പോകുമെന്ന് കണക്കുകൂട്ടി ഭീകരര്‍ ആക്രമണത്തിന് തയ്യാറെടുത്തെന്നും വിലയിരുത്തലുകളുണ്ട്.
Post Your Comments