India

പത്താന്‍കോട്ട് ആക്രമണം: ഭീകരര്‍ തട്ടിക്കൊണ്ടുപോയ എസ്.പിടെ വാദം സംശയകരം

ചണ്ഡീഗഡ്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ എസ് പിയുടെ വാദം സംശയകരമാണെന്ന്് അന്വേഷണ സംഘം പറഞ്ഞു. പാകിസ്താനില്‍ നിന്നും ജീവനോടെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സല്‍വീന്ദര്‍ സിംഗ് തിരിച്ചെത്തിയിരുന്നു. എന്നാല്‍ അന്വേഷണ് സംഘത്തിന്റെ നിലപാട് സല്‍വീന്ദര്‍ സിംഗിന്റെ മടങ്ങി വരവില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നാണ്. എസ്പി മറ്റു രണ്ടു ഉദ്യോഗസ്ഥരുമായി പാകിസ്താന്‍ അതിര്‍ത്തി പ്രദേശത്ത് എത്തിയത് ഡിസംബര്‍ 30ന് രാത്രിയോടെയാണ്.

എസ്പിയുടെ വിശദീകരണം ഔദ്യോഗിക വാഹനത്തിലായിരുന്നെങ്കിലും പൊലീസ് യൂണിഫോമിലായിരുന്നില്ല താന്‍ എത്തിയതെന്നായിരുന്നു. അതിര്‍ത്തി പ്രദേശത്ത് ആധുനിക ആയുധങ്ങളുമായി എത്തിയ ഭീകരര്‍ തന്നെ ബന്ധിച്ചുവെന്നും, അവര്‍ പഞ്ചാബിയിലും, ഹിന്ദിയിലും, ഉറുദുവിലും സംസാരിച്ചതായും സല്‍വീന്ദര്‍ സിംഗ് പറഞ്ഞിരുന്നു. സല്‍വീന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞത് താന്‍ പൊലീസ് ഓഫീസറാണെന്ന് തീവ്രവാദികള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചുകാണില്ലെന്നും അതുകൊണ്ടാവാം തന്നെ കൊല്ലാതെ വിട്ടതെന്നുമാണ്. തീവ്രവാദികള്‍ തന്റെ കാര്‍ പിടിച്ചെടുത്തശേഷം കൈയ്യും കാലും കൂട്ടികെട്ടിയും, വായും കണ്ണും മൂടിയുമാണ് കൊണ്ടുപോയതെന്നാണ് എസ് പി പറയുന്നത്.

താന്‍ നിരപരാധിയാണെന്നും, ജീവനോടെ മടങ്ങിയെത്തിയത് ഭാഗ്യം കൊണ്ടാണെന്നും സല്‍വീന്ദര്‍ പറയുന്നു. താന്‍ പറയുന്നത് കള്ളമാണെങ്കില്‍ തന്നെ ശിക്ഷിക്കണം. എന്നാല്‍ അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചത് എസ്പിയുടെ മൊഴിയില്‍ തീവ്രവാദികളുടെ എണ്ണം സംബന്ധിക്കുന്ന വിവരങ്ങളില്‍ കൃത്യതയില്ലാത്തതിനാലാണ്. എന്നാല്‍ പഞ്ചാബ് പൊലീസ് പറയുന്നത് സല്‍വീന്ദറിന്റെ മുന്‍കാല നടപടികളാണ് ദുരൂഹതയ്ക്കു കാരണമെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button