മുംബൈ: ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സില്‍ 1009 റണ്‍സ് നേടി ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് പ്രണവ് ധനവാഡെ എന്ന വിദ്യാര്‍ത്ഥി. 323 പന്തില്‍ 59 സിക്‌സും 129 ഫോറു നേടിയാണ് പ്രണവ് ഈ പടുകൂറ്റന്‍ റണ്‍സ് സ്വന്തമാക്കിയത്.
ആര്യ ഗുരുകുല സ്‌കൂളിനെതിരായ മല്‍സരത്തിലായിരുന്നു വിദ്യാര്‍ത്ഥിയുടെ സ്വപ്‌ന സമാന നേട്ടം. ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ കെ.സി ഗാന്ധി സ്‌കൂളിനുവേണ്ടി പുറത്താവാതെയാണ് പ്രണവ് ഈ സ്‌കോറെടുത്തത്. ക്രിക്കറ്റിന്റെ ഏതൊരു വിഭാഗത്തിലേയും ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഈ പത്താംതരം വിദ്യാര്‍ത്ഥി നേടിയത്. ക്ലാര്‍ക്ക് ഹൗസിനുവേണ്ടി ഇംഗ്ലണ്ടുകാരനായ എഇജെ കോളിന്‍സ് 1899-ല്‍ നേടിയ റെക്കോര്‍ഡാണ് പ്രണവ് മറികടന്നത്.
2013-ല്‍ 546 റണ്‍സ് നേടിയ പൃഥ്വി ഷായുടെ പേരിലായിരുന്നു ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡ്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച എച്ച്.ടി ഭണ്ഡാരി കപ്പ് ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലായിരുന്നു പ്രണവിന്റെ റെക്കോര്‍ഡ് പ്രകടനം.
Post Your Comments