കാബൂള്‍ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ചാവേര്‍ബോംബാക്രമണം. സംഭവത്തില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
തിങ്കളാഴ്ച വൈകുന്നേരം വിമാനത്താവളത്തിന് സമീപം ടെക്നിക്കല്‍ കരാറുകാര്ക്കായുളള താമസ മേഖലയുടെ കവാടത്തിലാണ് അതിശക്തമായ ചാവേര്ബോംബാക്രമണമുണ്ടായത്. ഞായറാഴ്ച അഫ്ഗാനിസ്ഥാനിലെ വടക്കന്‍ നഗരമായ മസാരെ ഷെരീഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. കോണ്സുലേറ്റിലേക്കു അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ഭീകരര്‍ വെടിവയ്പും സ്ഫോടനവും നടത്തുകയായിരുന്നു. ഇവിടെ നടന്ന ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരരെ സേന വധിക്കുകയും ചെയ്തു.
Post Your Comments