പുതിയ പഠനങ്ങള്‍ പറയുന്നത് അശ്ലീല വിഡിയോകള്‍ സ്ഥിരമായി കാണുന്നത് ലൈംഗിക അതിക്രമങ്ങളിലേക്ക് നയിക്കുമൊണ്. റിപ്പോര്‍ട്ട് പുറത്തു വിട്ടത് ഏഴു രാജ്യങ്ങളിലായി നടത്തിയ ഇരുപത്തിരണ്ടോളം പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്ഥിരമായി അശ്ലീല വീഡിയോ കാണുന്ന സ്ത്രീകളിലും പുരുഷന്‍മാരിലും ലൈംഗിക അതിക്രമ സ്വഭാവം ഏറിവരുന്നതായി വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തി.
പോണോഗ്രഫി മൂലം ഏറിവരുന്ന ലൈംഗിക അതിക്രമങ്ങളെ സംബന്ധിച്ച പഠന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് ഇന്ത്യാന യൂണിവേഴ്‌സിറ്റിയും യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹവായിയും ചേര്‍ന്നാണ്. ഇരകളെ ആക്രമിച്ചു കീഴ്‌പെടുത്താനും പീഡനത്തിനിരയാക്കാനുമുള്ള സാധ്യത അശ്ലീല വിഡിയോകള്‍ക്ക് അടിമകളായവരില്‍ കൂടുതലാണെന്നും പഠനത്തില്‍ സൂചിപ്പിയ്ക്കുന്നു. ഈ സ്വഭാവം സ്ഥിരമായി അശ്ലീല വിഡിയോകള്‍ കാണുന്ന എല്ലാവരിലും കാണണമെന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച പഠനവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ജേര്‍ണല്‍ ഓഫ് കമ്മ്യൂണിക്കേഷനിലാണ്.
Post Your Comments