പഞ്ചാബ് : പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിലെ ആക്രമണത്തെ തുടര്‍ന്നുള്ള സുരക്ഷാസേനയുടെ തിരച്ചില്‍ ഇന്നും തുടരും. ആക്രമണത്തില്‍ അഞ്ച് ഭീകരര്‍ മരിച്ചതായാണ് സുരക്ഷാ സേന സ്ഥിരീകരിച്ചത്.
ആറാമത്തെ ഭീകരന്‍ മരിച്ചതായി സൂചനയുണ്ടെങ്കിലും മൃതദേഹം കിട്ടുന്നതു വരെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് ദേശീയ സുരക്ഷാ ഗാര്‍ഡ് വ്യക്തമാക്കി. അതേസമയം ഭീകരരെ പാകിസ്ഥാന്‍ കേന്ദ്രമായുള്ള സംഘടനകളാണ് അയച്ചതെന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. ഇവരുടെ ടെലിഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പാകിസ്ഥാന് കൈമാറിയ തെളിവുകളില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിശോധിച്ച് വരികയാണെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. ചര്‍ച്ചകളുമായി മുന്നോട്ടു പോകണമെന്നാണ് ആഗ്രഹമെന്ന് പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments