India

ഭീകരാക്രമണം: അടിയന്തര നടപടി വേണമെന്ന് നവാസ് ഷെരീഫിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നവാസ് ഷെരീഫ് ഇന്ന് നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ഇന്ത്യ നല്‍കിയ കൃത്യവും സൂക്ഷ്മവുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. നേരത്തെ ഭീകരാക്രമണത്തെ അപലപിച്ച് പാകിസ്ഥാന്‍ പ്രസ്താവന ഇറക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button