International

സിറിയന്‍ ക്രൂരതകള്‍ പുറംലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകയെ ഐഎസ് കൊലപ്പെടുത്തി

ദമാസ്‌കസ്: സിറിയയില്‍ ഐഎസ് നടത്തുന്ന ക്രൂരതകള്‍ പുറംലോകത്തെ അറിയിച്ച വനിതാ സിറ്റിസണ്‍ ജേണലിസ്റ്റിനെ ഐഎസ് ഭീകരര്‍ വധിച്ചെന്ന് റിപ്പോര്‍ട്ട്. ഐഎസ് ക്രൂരതകള്‍ സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പുറത്തെത്തിച്ച ആദ്യ സിറ്റിസണ്‍ ജേണലിസ്റ്റ് എന്ന് കരുതുന്ന റുഖിയാ ഹസനാണ് കൊല്ലപ്പെട്ടത്.

സിറിയന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സിറിയ ഡയറക്ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിറിയയ്ക്കുള്ളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് പ്രവര്‍ത്തിക്കുന്ന ആര്‍.ബി.എസ്.എസ് എന്ന സംഘടനയുടെ പ്രവര്‍ത്തകയായിരുന്നു റുഖിയ. നിസാന്‍ ഇബ്രാഹിം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ഇവര്‍.

തനിക്ക് വധഭീഷണിയുണ്ടെന്നും ജീവന്‍ ഏത് നിമിഷവും അപകടത്തിലായേക്കാമെന്നും റുഖിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 15 ന് ശേഷം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷയായിരുന്നു. അതിനിടെയാണ് ഇവരെ താവ്രവാദികള്‍ കൊലപ്പെടുത്തിയതായി സിറിയ ഡയറക്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം അവരുടെ കുടംബത്തെ അറിയിച്ചതായി അറബ് ചാനല്‍ അല്‍ ആന്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button