Gulf

‘ഇന്നലെ സൗദിയില്‍ മരണപ്പെട്ട ജവഹര്‍ പാലുവായിക്ക് ഇന്ന് ജന്മദിനം. മരിച്ചതറിയാതെ ഫേസ്ബുക്ക് ടൈം ലൈനില്‍ ആശംസകള്‍

 
ജുബൈല്‍: ഇന്ന് ജവഹര്‍ പാലുവായുടെ ജന്മദിനമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ആശംസ സന്ദേശങ്ങള്‍  നിറയുകയാണ്. പക്ഷേ അതു വായിക്കാന്‍ അദ്ദേഹം ഈ ലോകത്ത് ജീവിച്ചിരിപ്പില്ല. സാംസ്‌കാരിക രംഗത്തെ സജീവ സാനിധ്യമായിരുന്ന അബു അമീര്‍ എന്ന ജവഹര്‍ പാലുവയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. തൃശ്ശൂര്‍ പാലുവായ് സ്വദേശിയായ ഇദ്ദേഹം മൂന്ന് വര്‍ഷമായി ജുബൈലില്‍ ജോലി ചെയ്തുവരികയായിരുന്നു.  ജവഹര്‍ പാലുവായെ കമ്പനിയിലെ ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് താമസ സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതയായാണ് സുഹൃത്തുക്കളുടെ  ആരോപണം. ജവഹറിന്റെ പല സുഹൃത്തുക്കളും അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ഇനിയും അറിഞ്ഞിട്ടില്ല. ഇതറിയാതെയാണ് ജന്മദിന ആശംസകള്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.  

shortlink

Post Your Comments


Back to top button