International

ഐ.എസിലെ ‘കുട്ടി ജിഹാദി’യെ മുത്തച്ഛന്‍ തിരിച്ചറിഞ്ഞു

ലണ്ടന്‍: കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ദികളെ കൊലപ്പെടുത്തിക്കൊണ്ട് ബ്രിട്ടന് മുന്നറിയിപ്പു നല്‍കി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലെ ‘കുട്ടി ജിഹാദിയെ’ തിരിച്ചറിഞ്ഞു. തന്റെ മകളുടെ കുട്ടിയാണതെന്ന് തിരിച്ചറിഞ്ഞത് ദൃശ്യങ്ങള്‍ കണ്ട ലണ്ടന്‍ സ്വദേശിയായ കുട്ടിയുടെ മുത്തച്ഛനാണ്. അവന്‍ ചെറിയ കുട്ടിയാണെന്നും അവര്‍ അവനെ ദുരുപയോഗം ചെയ്യുകയാണെന്നും മുത്തച്ഛന്‍ പറഞ്ഞു. ഫോണില്‍ ഞാന്‍ അവനുമായി സംസാരിച്ചു. അവിടെ നില്‍ക്കാന്‍ അവന് ഒട്ടും ഇഷ്ടമില്ലെന്ന് തന്നോട് പറഞ്ഞെന്ന് ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെതു. ഗാര്‍ഡിയന്‍ കുട്ടിയുടെ പേര് ജുവനൈല്‍ നിയമം അനുവദിക്കാത്തതിനാല്‍ പുറത്തുവിട്ടിട്ടില്ല.

ലോകരാജ്യങ്ങളിലെ മാധ്യമങ്ങള്‍ കുട്ടിയെ വിശേഷിപ്പിക്കുന്നത് ‘ജിഹാദി ജൂനിയര്‍’ എന്നാണ്. ഡെയര്‍ എന്നാണ് കുട്ടിയുടെ മുത്തച്ഛനെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഇയാളുടെ ശരിയായ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധ്യതയില്ല. അഞ്ചോളം ബന്ദികളെ ചാരന്മാര്‍ എന്ന് ആരോപിച്ച് ജിഹാദികള്‍ കൊലപ്പെടുത്തുന്നത് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്. കുട്ടി ഒഴികെയുള്ള മറ്റ് എല്ലാ ഭീകരരും മുഖം മറച്ചാണ് ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സൈനിക വേഷം ധരിച്ച് ജിഹാദി ജൂനിയര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടി പ്രത്യക്ഷപ്പെട്ട് എല്ലാ ഇസ്ലാം വിരുദ്ധരെയും കൊല്ലുമെന്ന് പ്രഖ്യാപിക്കുന്നതാണ് വീഡിയോയില്‍.

shortlink

Post Your Comments


Back to top button