ശ്രീനഗര്‍: ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണെന്ന് കാശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി. വിഘടനവാദികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഐഎസ് പതാക വീശുന്നത് ഒഴിവാക്കണമെന്നും ഗിലാനി ആഹ്വാനം ചെയ്തു.
ഐഎസിനുവേണ്ടി പൊരുതുന്നവര്‍ കൊലപാതകികളാണ്. നിരപരാധികളുടെ രക്തമാണവര്‍ ചിന്തുന്നത്. അത് ഒരു തരത്തിലും ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്നും ഗിലാനി കൂട്ടിച്ചേര്‍ത്തു. ഹുറിയത് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ യുവാക്കള്‍ ഐഎസ് പതാക വീശുന്നത് തന്നെ പലപ്പോഴും ദുഃഖിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഐഎസ് കൊലപാതകികള്‍ ആണെന്ന കാര്യം യുവാക്കള്‍ തിരിച്ചറിയണമെന്നും ഗിലാനി ചൂണ്ടിക്കാട്ടി.
കാശ്മീരിനെ സംബന്ധിച്ച യു.എന്‍ പ്രമേയത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments