ന്യൂഡല്‍ഹി: പാകിസ്ഥാനോടുള്ള ഇന്ത്യയുടെ സുരക്ഷാനയം മാറണമെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്. ഏഴ് സൈനികരുടെ ജീവനെടുത്ത പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിലുണ്ടായിരുന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രതികരണം.
ഓരോ തവണയും പാകിസ്ഥാന്‍ ഇന്ത്യയില്‍ രക്തച്ചൊരിച്ചില്‍ നടത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ നമ്മള്‍ കുറച്ച് ദിവസം ചര്‍ച്ചകള്‍ നടത്തുകയും അതിന് ശേഷം മറ്റ് കാര്യങ്ങളിലേക്ക് പോവുകയും ചെയ്യുന്നുവെന്നും ജനറല്‍ സുഹാഗ് വ്യക്തമാക്കി. രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ഇന്ത്യാ ഗേറ്റിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിരമിച്ച സൈനികരും അവരുടെ കുടുംബാംഗങ്ങളും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സംബന്ധിച്ചു.
Post Your Comments